intuc

മൂവാറ്റുപുഴ: തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം നേതൃത്വത്തിൽ ഗാന്ധി സ്‌ക്വയറിൽ നടന്ന തൊഴിലാളി ധർണ മുൻ എം.എൽ.എ. ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സന്തോഷ് ഐസക്ക് അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ് മുഖ്യപ്രഭാഷണം നടത്തി. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 600 രൂപയായി വർദ്ധിപ്പിക്കുക, തൊഴിൽ ദിനം 200 ദിവസമായി വർദ്ധിപ്പിക്കുക, തൊഴിലാളികളെ ഇ.എസ്‌.ഐയിൽ ഉൾപ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സംഘടിപ്പിച്ചത്. അഡ്വ. കെ.എം. സലിം, വർഗീസ് മാത്യു, സാബു ജോൺ, സുഭാഷ് കടയ്‌ക്കോട്ട്, ജോൺ തെരുവത്ത്, ഒ.പി. ബേബി, കെ.എ. അബ്ദുൾ സലാം, അസീസ് പാണ്ടിയാരപ്പിള്ളി, കെ.പി. ജോയി തുടങ്ങിയവർ സംസാരിച്ചു.