വൈപ്പിൻ: എടവനക്കാട് എ.ഇ.ഒ. റസിഡന്റ്‌സ് അസോസിയേഷൻ വയനാട് ദുരിതബാധിതരെ സഹായിക്കാൻ അംഗങ്ങളിൽ നിന്ന് സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി പ്രസിഡന്റ് എ.എ അബ്ദുൾ നാസർ, കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ.യ്ക്ക് കൈമാറി. സെക്രട്ടറി യശ്ചാൽകുമാർ, ട്രഷറർ മേഴ്‌സി ജോൺ, അഡ്വ. ശ്വേതിമ, എം.എം. ഉണ്ണികൃഷ്ണൻ, കെ.എം. ബാബു തുടങ്ങിയവർ സംബന്ധിച്ചു. വയനാട് ദുരിതാശ്വാസനിധിയിലേക്ക് ഇപ്ര വൈപ്പിൻ മേഖലാ കമ്മിറ്റി സഹായധനം നൽകി. കുസുംഷലാൽ അദ്ധ്യക്ഷനായി. ചെറായി സുരേഷ്, വിവേകാനന്ദൻ മുനമ്പം, ബാബു മുനമ്പം, കെ.പി. സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.