വൈപ്പിൻ: നായരമ്പലം സർവ്വീസ് സഹകരണബാങ്ക്, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിൽ 31ന് രാവിലെ 9 മുതൽ 3 വരെ നായരമ്പലം ബാങ്ക് വെളിയത്താംപറമ്പ് സായാഹ്നശാഖ കെട്ടിടത്തിൽ സൗജന്യ ഓർത്തോ ന്യൂറോ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ബാങ്കിന്റെ ശാഖകളിലും മെഡിക്കൽ സ്റ്റോറിലും സഹകരണലാബിലും നേരിട്ടും ഫോൺ മുഖേനയും രജിസ്റ്റർ ചെയ്യാവുന്നതാണ്. 0484-2493364, 2493633, 2499799