കാലടി: ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വിൻസൻ കോയിക്കര നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ലൈജി ബിജു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷിബു പറമ്പത്ത്, സെലിൻ പോൾ, ഷിൽബി ആന്റണി, ആനി ജോസ്, ബിജി സെബാസ്റ്റ്യൻ, ഡോ. ശ്രീദേവി പി. കെ, ഷൈനി അവരാച്ചൻ തുടങ്ങിയവർ സംസാരിച്ചു. വയോജനങ്ങൾക്കായുള്ള ബോധവത്കരണ ക്ലാസ് കുറുപ്പംപടി ആയുഷ് ഹോമിയോ ഡിസ്പെൻസറിയിലെ ഡോ. അലക്സ് വർഗീസ് നയിച്ചു. ക്യാമ്പിൽ പ്രാഥമിക പരിശോധനകൾ, രോഗ നിർണയം, സൗജന്യ മരുന്ന് വിതരണം എന്നിവയുണ്ടായിരുന്നു.