കോലഞ്ചേരി: സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ അംഗീകാരമുള്ള ജില്ലാ വോളീബാൾ ടെക്‌നിക്കൽ കമ്മി​റ്റിയുടെ കീഴിലുള്ള വോളീബാൾ ക്ലബുകളുടെ രജിസ്‌ട്രേഷനും മിനി മുതൽ സീനിയർ വിഭാഗം വരെയുള്ള രജിസ്ട്രേഷനും സെപ്തംബർ 2നകം പൂർത്തിയാക്കണം. രജിസ്​റ്റർ ചെയ്ത ക്ലബുകൾക്കും കളിക്കാർക്കും മാത്രമാണ് ചാമ്പ്യൻഷിപ്പുകളിലും ടീം സെലക്ഷനുകളിലും പങ്കെടുക്കുവാൻ യോഗ്യതയുണ്ടാവൂ. വിവരങ്ങൾക്ക് : 9847653201, 9447168936.