aiyf

മൂവാറ്റുപുഴ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു ആനിക്കാട് തിരുവുംപ്ലാവിൽ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നിന്നാരംഭിച്ച മഹാശോഭയാത്രയ്ക്ക് എ.ഐ.വൈ.എഫ് അടൂപ്പറമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശീതളപാനീയങ്ങൾ നൽകി സ്വീകരിച്ചു. എ.ഐ.വൈ.എഫ് അടൂപ്പറമ്പ് യൂണിറ്റ് സെക്രട്ടറി ഫവാസ്, പ്രസിഡന്റ് ബേസിൽ കുറ്റിപ്ര, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.ഇ.ഷാജി, എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ബി.നിസാർ, എ.ഐ.എസ്.എഫ് ജില്ലാ കമ്മറ്റി അംഗം സക്ലൈൻ മജീദ്, സി.പി.ഐ ആവോലി ലോക്കൽ കമ്മറ്റി അംഗം വി.എസ് അനസ്, എ.ഐ.വൈ.എഫ് മേഖല പ്രസിഡന്റ് മഹേഷ് മണി, മാഹിൻ കരീം, മുഹമ്മദ് റാസി, സനീഷ് ബഷീർ, റസലുദ്ധീൻ, ഫിറോസ് എന്നിവർ നേതൃത്വം നൽകി.