മൂവാറ്റുപുഴ: നാഷണൽ സ്പോർട്സ്‌ ഡേയോട്‌ അനുബന്ധിച്ച്‌ 29ന് വൈ.എം.സി.എ മൂവാറ്റുപുഴ സബ്ബ്‌ റീജിയന്റെ ആഭിമുഖ്യത്തിൽ രാവിലെ 10 മുതൽ നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ ഒളിമ്പിക് ക്വിസ്‌ മത്സരം സംഘടിപ്പിക്കുന്നു. 8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായാണ് മത്സരം. പുരാതന ഏദൻസ്‌ ഒളിമ്പിക്സ്‌ മുതൽ 2024 പാരീസ്‌ ഒളിമ്പിക്സ്‌ വരെയുള്ള മത്സരങ്ങളെ ആസ്പദമാക്കി ആയിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക. ഒരു സ്കൂളിൽ നിന്ന് ഒരു ടീമാണ് പങ്കെടുക്കേണ്ടത്. മത്സരാർത്ഥികൾ സ്കൂൾ മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം 9.30ന് നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ എത്തണം. ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയും മൂന്നാം സമ്മാനം 2000 രൂപയും പ്രോത്സാഹന സമ്മാനമായി മൂന്ന് ടീമുകൾക്ക്‌ 1000 രൂപ വീതവും ലഭിക്കുന്നതാണ്‌. മത്സരാർത്ഥികൾക്ക്‌ സർട്ടിഫിക്കറ്റും ട്രോഫിയും നൽകും. ഉച്ചക്ക്‌ 1ന് നടക്കുന്ന കേരള സ്റ്റേറ്റ്‌ സ്പോർട്‌സ്‌ കൗൺസിൽ സ്റ്റാൻഡിംഗ്‌ കമ്മറ്റി അംഗം പി.ഐ. ബാബു സമ്മാനദാനം നിർവ്വഹിക്കും.