മൂവാറ്റുപുഴ: നിർമല കോളേജിലെ ഭൗതികശാസ്ത്ര വിഭാഗം സ്‌പേസ് വാരാഘോഷം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജസ്റ്റിൻ കെ.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ചന്ദ്രനിൽ സ്പർശിക്കുമ്പോൾ ജീവിതങ്ങളെ സ്പർശിക്കുന്നു: ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ എന്ന വിഷയത്തിൽ ഇന്റർകോളേജിയേറ്റ് മത്സരങ്ങളും നടന്നു. വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ നേട്ടങ്ങളും അവയുടെ സാമൂഹിക പ്രാധാന്യവും പ്രദർശിപ്പിക്കുന്ന പ്രോജക്റ്റുകൾ അവതരിപ്പിച്ചു. തുടർന്ന്, മാറുന്ന കാലാവസ്ഥയും ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ പങ്കും എന്ന വിഷയത്തിൽ തൊടുപുഴ ന്യൂമാൻ കോളേജ് ഫിസിക്‌സ് വിഭാഗം അദ്ധ്യാപകൻ ഡോ. സുബിൻ ജോസ് ക്ലാസുകൾ നയിച്ചു. കോളേജ് ബർസാർ ഫാ. പോൾ കളത്തൂർ, ഫിസിക്‌സ് വിഭാഗം മേധാവി ടിറ്റു തോമസ്, അദ്ധ്യാപകരായ ഡോ. ബി. രാജേഷ് കുമാർ, അഞ്ജലി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.