ചോറ്റാനിക്കര: കണയന്നൂർ നോർത്ത് റെസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷം ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എൻ. രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനായി. മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്കുള ഫണ്ട് രാധാകൃഷ്ണപിള്ള പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. പഞ്ചായത്ത് അംഗം ലൈജു ജനകൻ, സെക്രട്ടറി മുരളി നെടുമ്പിള്ളി, എഡ്രാക് ചോറ്റാനിക്കര മേഖലാ സെക്രട്ടറി ഒ.കെ. രാജേന്ദ്രൻ, ഗീത ജി.നായർ, എ.എസ്. ശ്രീകുമാർ, ശ്രീകുമാർ മാരാത്ത്, കെ.കെ.എം ജോയ് തുടങ്ങിയവർ പ്രസംഗിച്ചു. ശ്രീകുമാർ മാരാത്ത്, കെ.എം. ജോയി, പഠനത്തിൽ മികവ് തെളിയിച്ച കുട്ടികൾ, വിവിധ മേഖലകളിൽ ജേതാക്കളായ അസോസിയേഷൻ കുടുംബാംഗങ്ങൾ എന്നിവരെ ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു. മുതിർന്ന പൗരന്മാരെ പൊന്നാട നൽകി ആദരിച്ചു. തുടർന്ന് അസോസിയേഷൻ കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും സ്നേഹവിരുന്നും നടത്തി.