കാലടി: നെൽകൃഷിക്ക് ഏറെ പേര് കേട്ട കാലടിയിലെ നെൽപാടങ്ങൾ കാടുപിടിച്ച് തരിശുനിലങ്ങൾ പെരുകുന്നു. ഏക്കറ് കണക്കിന് നെൽവയലുകളാണ് നിലവിൽ തരിശിട്ടിരിക്കുന്നത്. കാലടി പുഴയിൽ നിന്നും ഇപ്പോഴും കൃഷിക്കാവശ്യമായ വെള്ളം കനാൽ വഴി ലഭിക്കുന്നുണ്ട്. എന്നാൽ കർഷകർ നെൽകൃഷി ചെയ്യുന്നില്ല. സംസ്ഥാന സർക്കാർ നെൽവയൽ- തണ്ണീർതട സംരക്ഷണം നിയമങ്ങൾ ശക്തമാക്കുമ്പോഴും കാലടിയിൽ തരിശുനിലങ്ങൾ ഏറുകയാണ്. പഞ്ചായത്തുകളുടെ വാർഷിക ബഡ്ജറ്റിന്റെ 30 ശതമാനം കാർഷിക മേഖലയ്ക്ക് മാറ്റി വയ്ക്കണമെന്ന സർക്കാർ ചട്ടം പോലും തരിശു ഭൂമി കൃഷിയിടമാക്കുന്നതിന് പ്രോത്സാഹനമാകുന്നില്ല. അതേസമയം, കൂണുപോലെ അരിമില്ലുകൾ പൊട്ടിമുളയ്ക്കുകയാണ് പ്രദേശത്ത്.
മൂന്ന് പൂ കൃഷിയിടങ്ങൾ ഇപ്പോൾ തരിശുനിലങ്ങൾ
വർഷങ്ങൾക്ക് മുമ്പ് മൂന്ന് പൂ കൃഷി ചെയ്തിരുന്ന സ്ഥലങ്ങളെല്ലാം ഇപ്പോൾ തരിശാണ്. വിവിധ പദ്ധതികളിലൂടെ മുൻ വർഷങ്ങളിൽ നെൽകൃഷി വ്യാപനം നടത്തിയെങ്കിലും ഈ വർഷം അത്തരം യാതൊരു പദ്ധതികളുമുണ്ടായില്ല.
മറ്റൂർ
മാണിക്ക്യമംഗലം
തോട്ടകം
പുതിയക്കര
യോർദ്ധാനാപുരം
പിരാരൂർ