മൂവാറ്റുപുഴ: ദേശീയപാതയിൽ കടാതി നക്ഷത്ര കൺവെൻഷൻ സെന്ററിന് സമീപം ഇലക്ട്രിക് സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് നാഷണൽ പെർമിറ്റ് ലോറിയിടിച്ച് മരിച്ചു. കടാതി അമ്പലംപടിയിൽ പാറത്തോട്ടത്തിൽ പരേതനായ സതീശന്റെ മകൻ വിഷ്ണുവാണ് (30) മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന സമീപവാസിയും സുഹൃത്തുമായ അരുണിന് (33) ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി 10.50 ഓടെയാണ് അപകടം.
അപകടം നടന്ന ഉടനെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷ്ണുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ അരുൺ എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലാണ്. പ്രവാസിയായ അരുൺ അടുത്തിടെയാണ് നാട്ടിൽ എത്തിയത്. നാട്ടിൽ പ്ലംബിംഗ്, വയറിംഗ് ജോലി ചെയ്യുകയായിരുന്നു വിഷ്ണു. അവിവാഹിതനാണ്. മാതാവ്: അജിത. സഹോദരങ്ങൾ: ജിഷ്ണു, കണ്ണൻ.