
പറവൂർ: മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം സെപ്തംബർ ഒന്നിന് പറവൂരിൽ നടക്കും. സമ്മേളനത്തിന് മുന്നോടിയായി ഇന്ന് വൈകിട്ട് നാലിന് കെ.ആർ. ഗംഗാധരൻ സ്മാരക ഹാളിൽ കേന്ദ്ര ബഡ്ജറ്റും മത്സ്യമേഖലയിലെ പ്രതിസന്ധിയും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്യും. സാമ്പത്തികകാര്യ വിദഗ്ദ്ധൻ ജോർജ് ജോസഫ് വിഷയാവതരണം നടത്തും. 30ന് വൈകീട്ട് നഗരത്തിൽ വിളംബര ജാഥ നടത്തും. ഒന്നിന് രാവിലെ ഒമ്പതിന് മുനിസിപ്പൽ ടൗൺഹാൾ നടക്കുന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യ കൗൺസിൽ അംഗം സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും.