karshikam

പെരുമ്പാവൂർ: ഒക്കൽ സംസ്ഥാന വിത്ത് ഉത്പാദന കേന്ദ്രം അഴിമതിയുടെയും അനാസ്ഥയുടെയും കേന്ദ്രമായി മാറിയെന്ന് ആരോപണം. 1979ൽ സ്ഥാപിതമായ ഈ കേന്ദ്രം ശാസ്ത്രീയമായ രീതിയിലല്ല പ്ര‌വ‌ർത്തിക്കുന്നതെന്ന് ബി.ജെ.പി ഒക്കൽ പഞ്ചായത്ത് കമ്മിറ്റി ആരോപിക്കുന്നു. ആധുനിക യന്ത്ര സംവിധാനങ്ങൾ ഒന്നും തന്നെ ഇവിടെയില്ല. ഉണ്ടായിരുന്ന യന്ത്രങ്ങൾ തുരുമ്പെടുത്ത് ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇവിടെ ഉത്പാദിപ്പിക്കുന്ന തെങ്ങിൻ തൈകൾ ഉൾപ്പെടെയുള്ളവ വിറ്റഴിക്കാതെ വലിയ തോതിൽ നശിക്കുന്നു. വളം നിർമ്മാണത്തിനായുള്ള അസംസ്കൃത വസ്തുക്കളുടെ ക്വട്ടേഷനിൽ വൻ അഴിമതിയാണ് നടക്കുന്നത്. ഒരു ലോഡ് അടിക്കുമ്പോൾ പത്തോളം ലോഡുകളുടെ ബില്ലുകൾ സമാഹരിച്ച് ലക്ഷങ്ങൾ തട്ടിച്ചെടുക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ ചെമ്പുപാത്രങ്ങൾ ഇവിടെ നിന്ന് കളവ് പോയിട്ടും സുരക്ഷാസംവിധാനം ഒരുക്കാൻ അധികൃത‌ർ തയ്യാറാകുന്നില്ല. ഈ സ്ഥാപനത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ഒക്കൽ സംസ്ഥാ വിത്ത് ഉത്പാദന കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു


ഒക്കൽ ഫാമിൽ നടക്കുന്ന അഴിമതി വിജിലൻസ് അന്വേഷിക്കണം. അന്വേഷണം തൃപ്തികരമല്ലെങ്കിൽ ഇ ഡി. അടക്കമുള്ള ഏജൻസിക്ക് പരാതി നൽകും.

പി. അനിൽകുമാർ

പ്രസിഡന്റ്

ദേവച്ചൻ പടയാട്ടിൽ

സെക്രട്ടറി

ബി.ജെ,.പി മണ്ഡലം കമ്മിറ്റി

പെരുമ്പാവൂർ