mes

നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് ടി.ഒ. അബ്ദുള്ള മെമ്മോറിയൽ കോളേജിലെ ഐ.ഇ.ഡി.സി ക്ലബ്ബും ജെൻഡർ ഇക്വാലിറ്റി സെല്ലും സംയുക്തമായി സംഘടിപ്പിച്ച വുമൺ എന്റർപ്രെണേഴ്‌സ് മീറ്റ് തൃപ്പൂണിത്തുറ ആർ.സി.എം വെൽനസ് സെന്റർ എം.ഡി ലിൻഡ രാകേഷ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. ഷാജി അദ്ധ്യക്ഷത വഹിച്ചു. ബി.ബി.എ വിഭാഗം മേധാവി എൻ.കെ. ആഷ, എൽസ മരിയ സണ്ണി, സി.എ. സലാം, എം.ജി. വിനയകുമാർ, ടോജിൻ ജോസ്, കെ.എൻ. നിഷാന തുടങ്ങിയവർ സംസാരിച്ചു.