കൊച്ചി: മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ പ്രാധാന്യവും കയറ്റുമതി സാദ്ധ്യതകളും എന്ന വിഷയത്തിൽ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ സി.ഇ.ഒ ഫോറം ബ്രേക്ഫാസ്റ്റ് യോഗം കൂടി. വാരപ്പെട്ടി സഹകരണബാങ്ക് മുൻ പ്രസിഡന്റ് എം.ജി. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എസ്.പി. കാമത്ത് ആദരിച്ചു. എക്സി. കമ്മിറ്റി അംഗം പ്രകാശ് അയ്യർ, ചേംബർ മുൻ പ്രസിഡന്റ് പി.എം. വീരമണി, വിനോദിനി ഐസക് തുടങ്ങിയവർ സംസാരിച്ചു.