പെരുമ്പാവൂർ : സോമിൽ ഓണേഴ്സ് ആൻഡ് പ്ളൈവുഡ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (സോപ്മ) വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഇന്ന് വട്ടക്കാട്ടുപടി വി.എം.ജെ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് പ്രസിഡന്റ്‌ എം.എം മുജീബ് റഹ്മാന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം പെരുമ്പാവൂർ സബ് കോടതിയുടെ നിരീക്ഷണത്തിൽ നടത്തുന്നതിന് വേണ്ടി അഡ്വ. എസ് അനിൽ കുമാറിനെ നിരീക്ഷകനായി നിയമിച്ചിട്ടുണ്ട്. പൊതുയോഗം സുഗമമായി നടത്തുന്നതിന് പൊലീസ് സംരക്ഷണം നൽകുന്നതിനു് പെരുമ്പാവൂർ എസ്. എച്ച്. ഒ യോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വാദി ഭാഗത്തിനുവേണ്ടി അഡ്വ. പി.യു വിനോദ് കുമാർ, ടി.എം. മുഹമ്മദ് മുസ്താഖ് എന്നിവർ ഹാജരായി.