fladhmob-

പറവൂർ: പറവൂർ താലൂക്ക് ആശുപത്രിയും പറവൂർ ഡോൺബോസ്കോ നേഴ്സിംഗ് സ്കൂളും സംയുക്തമായി ദേശീയ നേത്രദാനദിനം ആചരിച്ചു. നേത്രദാന സമ്മതപത്ര വിതരണം, ഫ്ളാഷ്മോബ്, ബോധവത്കരണം എന്നിവ നടന്നു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആശാ ജോൺ ഉദ്ഘാടനം ചെയ്തു. നേത്രരോഗ വിഭാഗം ഡോ. സൗഭാഗ്യ ജയകുമാർ ബോധവത്കരണ ക്ളാസെടുത്തു. സെക്രട്ടറി ചന്ദ്രൻ, നഴ്സിംഗ് സൂപ്രണ്ട് ശ്രീകുമാരി. പി.ആർ.ഒ ലക്ഷ്മി, അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.