പെരുമ്പാവൂർ: ആശാൻ സ്മാരക സാഹിത്യ വേദിയുടെ പ്രതിമാസ പരിപാടി സെപ്തംബർ 1ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതൽ കുന്നത്തുനാട് എസ്.എൻ.ഡി.പി. യൂണിയൻ ഐ.ടി.ഐ ഹാളിൽ നടക്കും. അക്ഷരശ്ലോക സദസ്, ആശാൻ സ്മരണ, എഴുത്തുകാരായ പി.എസ്.പണിക്കർ, കൃഷ്ണൻ കൂറൂർ എന്നിവരുടെപ്രഭാഷണം, കൃതികളുടെ അവലോകനം, സർഗ സംഗമം എന്നിവയാണ് പ്രധാന പരിപാടികൾ.