പെരുമ്പാവൂർ: പെരുമ്പാവൂർ ഗവ. സർവന്റ്സ് സഹകരണ സംഘത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ അതിദരിദ്ര നിർമ്മാർജന പദ്ധതിയിൽ ഉൾപ്പെട്ട ഭവന രഹിതന് വീട് വെച്ച് നൽകി. വീടിന്റെ താക്കോൽദാനം കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു. സംഘം പ്രസിഡന്റ് എൻ.എം. രാജേഷ് അദ്ധ്യക്ഷനായി. 2015ൽ അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ ആളുടെ കുടുംബത്തിനാണ് വീട് നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ. അൻവർ, കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ജി.ആനന്ദകുമാർ, സി.പി.എം ഏരിയാ സെക്രട്ടറി സി.എം. അബ്ദുൾ കരീം തുടങ്ങിയവർ സംസാരിച്ചു.