food

കൊച്ചി: വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന പഴവർഗങ്ങൾക്കെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ വ്‌ലോഗേഴ്‌സ് നടത്തിക്കൊണ്ടിരിക്കുന്ന വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്നും നിയമ നടപടിയുമായി മന്നോട്ട് പോകുമെന്നും ഓൾ കേരള ഫ്രൂട്ട് മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫുഡ് സേഫ്റ്റി വകുപ്പിന്റെ പരിശോധനയും ലാബ് ടെസ്റ്റുകളും നടത്തി ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പുവരുത്തിയാണ് പഴവർഗങ്ങളെത്തുന്നത്. നിയമാനുസൃതമായി ഇറക്കുമതി ചെയ്തു വിപണനം നടത്തുന്ന പഴവർഗങ്ങൾക്കെതിരെ പബ്ലിസിറ്റിക്കും വേണ്ടി ഏതാനും ബ്ലോഗർമാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇതുമൂലം പഴവർഗ വിപണമേഖലയിൽ വലിയ പ്രതിസന്ധിയുണ്ടാകുന്നു.