1
ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഗജമണ്ഡപ സമർപ്പണചടങ്ങ് വേണുഗോപാൽ വെമ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഗജമണ്ഡപ സമർപ്പണം കെ.എ. വേണുഗോപാൽ വെമ്പിള്ളിയും ഉഷ വേണുഗോപാലും ചേർന്ന് നിർവഹിച്ചു. തന്ത്രി ഡോ. വൈശാഖ് സൗമിത്രൻ കാർമികത്വം വഹിച്ചു. അഷ്ടമി രോഹിണിയോടനുബന്ധിച്ച് പിറന്നാൾ സദ്യയുമുണ്ടായി. വൈകിട്ട് വിവിധ കേന്ദ്രങ്ങളിൽ നിന്ന് പുറപ്പെട്ട ശോഭായാത്രകൾ ക്ഷേത്രസന്നിധിയിൽ സമാപിച്ചു. സമ്മേളനം ഡോ. എസ്. ഷാജി ഉദ്ഘാടനം ചെയ്തു. എം.എം. സ്റ്റാലിൻ അദ്ധ്യക്ഷത വഹിച്ചു. ഷിനിലാൽ ജോഷി, കെ.കെ. ഉണ്ണി, വി.കെ. സുവർണൻ, എം.കെ. ബാഹുലേയൻ, കവിത വിനോദ്, കലാവേണി എന്നിവർ സംസാരിച്ചു.