camp

പെരുമ്പാവൂർ: മുത്തൂറ്റ് സ്നേഹാശ്രയ, ലയൺസ് ക്ലബ്, ചേലാട് ഐ.എം.എ, കോതമംഗലം അഹല്യ ഫൗണ്ടേഷൻ, മാർ ബസാലിയോസ് ഡെന്റൽ കോളേജ്, തുരുത്തി വാസ്കോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, തുരുത്തി ഗ്രാമോദ്ധാരണ വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മനോജ് കെ.എസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വായനശാല വൈസ് പ്രസിഡന്റ് സനികുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, ഡോ.എബി, വായനശാല സെക്രട്ടറി കെ.വി.എൽദോ തുടങ്ങിയവർ സംസാരിച്ചു.