മൂവാറ്റുപുഴ: ക്ലാസ് ആരംഭിച്ച് രണ്ട് മാസം പിന്നിട്ടിട്ടും ബി.സി .എ ഒന്നാം വർഷ വിദ്യാർത്ഥികളുടെ പഠനത്തിനാവശ്യമായ സിലബസ് ലഭിച്ചിട്ടില്ല. എം.ജി. യൂണിവേഴ്‌സിറ്റി മൂന്ന് ആഴ്ച്ചയിലേക്ക് മാത്രമായി നൽകിയ ബ്രിഡ്ജ് കോഴ്‌സിനാവശ്യമായുള്ള സിലബസ് മാത്രമാണ് നിലവിലുള്ളത്. എ.ഐ. സി.ടി.ഇയാണ് സിലബസ് നൽകേണ്ടത്. നിലവിൽ ഓട്ടോണോമസ് കോളേജുകളിൽ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷയ്‌ക്കൊപ്പം ബി .സി .എ പരീക്ഷകൾ നടത്താൻ സാധിക്കാത്ത അവസ്ഥയിലാണ്. ദേശീയ തലത്തിൽ ബാധിക്കുന്ന ഈ വിഷയത്തിന്മേൽ ഉടൻ ഒരു പരിഹാരം കാണണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.