1
റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് മട്ടാഞ്ചേരിയിൽ നടന്ന ജനകീയ പ്രതിഷേധക്കൂട്ടായ്മ

മട്ടാഞ്ചേരി: കൊച്ചങ്ങാടി കല്ല് ഗോഡൗൺ മുതൽ ജ്യൂടൗൺവരെയുള്ള 2 കിലോമീറ്റർ ചുറ്റളവിൽ റോഡ് ശോചനീയാവസ്ഥയിൽ. റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു. ടി എം .റിഫാസ് ഉദ്ഘാടനം ചെയ്തു. ടി.എ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. എം.എച്ച്. അസീസ്, എം.എ. മുഹമ്മദാലി, കെ.എ. ഖലീൽ, കെ.എം. നവാസ്, എ. ജലാൽ, ബഷീർ, ഷമീർബാബു, പി.എം. ഷമീർ. ഷാഹിന നൈന എന്നിവർ നേതൃത്വം നൽകി. എസ്. ഐ അരുൺകുമാറും പൊതുമരാമത്ത് അധികൃതവുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ റോഡ് പണി ഉടൻ ആരംഭിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം താത്കാലികമായി നിറുത്തിവച്ചു.