കൊച്ചി: 'അമ്മ" ഭരണസമിതി പിരിച്ചുവിടും മുമ്പ് അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിലെ ചർച്ചയിൽ കൂട്ടരാജിയാണ് ഉചിതമെന്ന് ധാരണയിലെത്തുകയായിരുന്നു. ഇനിയും ആക്രമണം വരുമെന്നും നമ്മൾ ഒഴിഞ്ഞുനിൽക്കുന്നതാണ് ഉചിതമെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു. പുതിയ തലമുറ വരട്ടെയെന്നും ലാൽ പറഞ്ഞു.
ആരോപണങ്ങൾക്കെതിരെ പോരാടണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, ഇത് രാഷ്ട്രീയമല്ലെന്നും ഈ ഘട്ടത്തിൽ മറ്റ് ചർച്ചകളിലേക്ക് പോകേണ്ടെന്നുമാണ് മോഹൻലാൽ നിർദ്ദേശിച്ചത്.
പുതുകൂട്ടായ്മയ്ക്ക് ജഗദീഷ്
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തിരുത്തൽ ശക്തിയായി രംഗത്തുവന്ന ജഗദീഷ്, പുതിയ കൂട്ടായ്മയ്ക്ക് ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. യുവതാരങ്ങളെ കൂടെനിറുത്തി പുതിയ ഭരണസമിതിക്കാണ് ശ്രമം.
രാജിവച്ചൊഴിഞ്ഞവർ
മോഹൻലാൽ (പ്രസിഡന്റ്),
സിദ്ദിഖ് (ജനറൽ സെക്രട്ടറി),
ജഗദീഷ്, ജയൻ ചേർത്തല (വൈസ് പ്രസിഡന്റുമാർ),
ബാബുരാജ് (ജോ.സെക്രട്ടറി),
ഉണ്ണി മുകുന്ദൻ (ട്രഷറർ),
നിർവാഹക സമിതിയംഗങ്ങൾ: കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമ്മൂട്, ടോവിനോ തോമസ്, ജോയ് മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനുമോഹൻ, സരയൂ മോഹൻ, ജോമോൾ, അൻസിബ ഹസ്സൻ.