amma

കൊച്ചി: 'അമ്മ" ഭരണസമിതി പിരിച്ചുവിടും മുമ്പ് അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിലെ ചർച്ചയിൽ കൂട്ടരാജിയാണ് ഉചിതമെന്ന് ധാരണയിലെത്തുകയായിരുന്നു. ഇനിയും ആക്രമണം വരുമെന്നും നമ്മൾ ഒഴിഞ്ഞുനിൽക്കുന്നതാണ് ഉചിതമെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു. പുതിയ തലമുറ വരട്ടെയെന്നും ലാൽ പറഞ്ഞു.

ആരോപണങ്ങൾക്കെതിരെ പോരാടണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ,​ ഇത് രാഷ്ട്രീയമല്ലെന്നും ഈ ഘട്ടത്തിൽ മറ്റ് ചർച്ചകളിലേക്ക് പോകേണ്ടെന്നുമാണ് മോഹൻലാൽ നിർദ്ദേശിച്ചത്.

പുതുകൂട്ടായ്മയ്ക്ക് ജഗദീഷ്

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തിരുത്തൽ ശക്തിയായി രംഗത്തുവന്ന ജഗദീഷ്, പുതിയ കൂട്ടായ്മയ്ക്ക് ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. യുവതാരങ്ങളെ കൂടെനിറുത്തി പുതിയ ഭരണസമിതിക്കാണ് ശ്രമം.

രാ​ജി​വ​ച്ചൊ​ഴി​ഞ്ഞ​വർ
 മോ​ഹ​ൻ​ലാ​ൽ​ ​(​പ്ര​സി​ഡ​ന്റ്),
 സി​ദ്ദി​ഖ് ​(​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​),
 ജ​ഗ​ദീ​ഷ്,​ ​ജ​യ​ൻ​ ​ചേ​ർ​ത്ത​ല​ ​(​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​ർ​),
 ബാ​ബു​രാ​ജ് ​(​ജോ.​സെ​ക്ര​ട്ട​റി​),
 ഉ​ണ്ണി​ ​മു​കു​ന്ദ​ൻ​ ​(​ട്ര​ഷ​റ​ർ​),
 ​നി​ർ​വാ​ഹ​ക​ ​സ​മി​തി​യം​ഗ​ങ്ങ​ൾ: ക​ലാ​ഭ​വ​ൻ​ ​ഷാ​ജോ​ൺ,​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മ്മൂ​ട്,​ ​ടോ​വി​നോ​ ​തോ​മ​സ്,​ ​ജോ​യ് ​മാ​ത്യു,​ ​സു​രേ​ഷ് ​കൃ​ഷ്ണ,​ ​ടി​നി​ ​ടോം,​ ​അ​ന​ന്യ,​ ​വി​നു​മോ​ഹ​ൻ,​ ​സ​ര​യൂ​ ​മോ​ഹ​ൻ,​ ​ജോ​മോ​ൾ,​ ​അ​ൻ​സി​ബ​ ​ഹ​സ്സ​ൻ.