kklm

കൂത്താട്ടുകുളം: കണിയാലിപ്പടി റസിഡന്റ്സ് അസോസിയേഷൻ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ ഓണത്തിന് ഒരു വട്ടിപ്പൂ പദ്ധതിയിൽ നടന്ന പൂകൃഷിയുടെ വിളവെടുപ്പ് നടന്നു. മുപ്പത് സെന്റ് സ്ഥലത്താണ് ചെണ്ടുമല്ലികൃഷി നടത്തിയത്. നഗരസഭ അദ്ധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം.കെ. രത്നാകരൻ അദ്ധ്യക്ഷനായി. പി.എ. വാസുദേവൻ, ഷാജി ജോർജ്, ജിജി കെ. ബിനോയ്, നിഷാ സിജി, മായ വി, നിഷാ അശോക്, വാട്സൺ തോമസ് തുടങ്ങിയവർ സംസാരിച്ചു.