മൂവാറ്റുപുഴ: കൂത്താട്ടുകുളം ഉപജില്ലാ ജൂനിയർ റെഡ് ക്രോസിന്റെ ആഭിമുഖ്യത്തിൽ നടന്ന നേതൃത്വ പരിശീലന ക്യാമ്പും സ്വാതന്ത്ര്യ ദിന പ്രസംഗ മത്സരവും മൂവാറ്റുപുഴ പൊലീസ് പബ്ലിക് റിലേഷൻസ് ഓഫീസർ സിബി അച്യുതൻ ഉദ്ഘാടനം ചെയ്തു. എച്ച്. എം. ഇൻചാർജ് ഷീബ എം. ഐ അദ്ധ്യക്ഷത വഹിച്ചു. ജെ. ആർ. സി. താലൂക്ക് കോ-ഓർഡിനേറ്റർ എൽദോ ബാബു വട്ടക്കാവൻ ആമുഖ പ്രസംഗവും ഐ.ആർ.സി.എസ്.താലൂക്ക് ചെയർമാൻ ജോർജ് എബ്രഹാം മുഖ്യപ്രഭാഷണവും നടത്തി. ജെ.ആർ.സി. ഉപജില്ലാ കോ-ഓർഡിനേറ്റർ ഗിരിജ എം. പി, ബിൻസി ബേബി തുടങ്ങിയവർ സംസാരിച്ചു. എസ്. ഐ സിബി അച്യുതൻ നേതൃത്വം നൽകിയ പരിശീലന ക്ലാസ് നടന്നു. പ്രസംഗ മത്സരത്തിൽ അഭിരാമി പി. അനീഷ് ഒന്നാം സ്ഥാനവും ആഷിൻ ജോസഫ് അനിൽ രണ്ടാം സ്ഥാനവും കാശിനാഥ് പി. ജി. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.