കോലഞ്ചേരി: ഐ.എൻ.ടി.യു.സി കുന്നത്തുനാട് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി. യു.ഡി.എഫ് ചെയർമാൻ സി.പി. ജോയ് ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് എം.പി. സലിം അദ്ധ്യക്ഷനായി. കോൺഗ്രസ് പുത്തൻകുരിശ് ബ്ളോക്ക് പ്രസിഡന്റ് പോൾസൺ പീറ്റർ, ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. ജോയി, വി.എം. ജോർജ്, ജെയിംസ് പാറേക്കാട്ടിൽ, കെ.കെ. രമേശൻ, മനോജ് കാരക്കാട്ട്, ശ്രീജ അശോകൻ, രാജമ്മ രാജൻ, അനീഷ് കുര്യാക്കോസ്, ജോൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. തൊഴിൽ ദിനങ്ങളുടെ എണ്ണം 200 ആയി വർദ്ധിപ്പിക്കുക, മിനിമം വേതനം 700 രൂപ നൽകുക, ഇ.എസ്.ഐ പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.