കോലഞ്ചേരി: പി.പി റോഡിൽ പത്താംമൈലിന് സമീപം റോഡരികിൽ നിന്ന മരം കടപുഴകി റോഡിലേക്ക് വീണു. ട്രാഫിക് കുറഞ്ഞ സമയമായതിനാൽ വൻ ദുരന്തം ഒഴിവായി. പട്ടിമറ്റം ഫയർ സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ മുറിച്ച് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.