fit

ആലുവ: വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിന് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് ആലുവ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ് നൽകുന്ന ഫർണിച്ചറുമായി പോകുന്ന വാഹനം മന്ത്രി പി. രാജീവ് ഫ്‌ളാഗ് ഓഫ് ചെയ്തു. എഫ്.ഐ.ടി കമ്പനി ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുന്ന സഹായനിധി എഫ്.ഐ.ടി ചെയർമാൻ ആർ. അനിൽകുമാറിൽ നിന്ന് മന്ത്രി ഏറ്റുവാങ്ങി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, എഫ്.ഐ.ടി മാനേജിംഗ് ഡയറക്ടർ കെ. അഫ്‌സൽ അലി, റൂബി ജിജി, എ.എം. യൂസഫ്, എം.ജെ. ടോമി, കെ.സ്. ഷെഫീഖ്, വി. സലീം തുടങ്ങിയവർ പങ്കെടുത്തു.