പിറവം: തിരുമാറാടി ഗ്രാമപഞ്ചായത്തിലെ കുറ്റത്തിനാലിൽ കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘാടനം സെപ്തംബർ 13ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കുമെന്ന് അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. എം.വി.ഐ.പി കനാലിൽ നിന്ന് വെള്ളം ഒരു ചാനൽ വഴി മണ്ണത്തൂർ അണിപുത്ര കുളത്തിൽ എത്തിച്ച് കുറ്റത്തിനാൽ ടാങ്കിലേക്ക് പമ്പ് ചെയ്ത് വരണ്ട പ്രദേശങ്ങളിലേയ്ക്ക് വെള്ളം എത്തിയ്ക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതിയുടെ പൂർത്തീകരണത്തോടെ ആദ്യഘട്ടത്തിൽ മണ്ണത്തൂരിലെ ഉയർന്ന പ്രദേശങ്ങളിലെ ഏകദേശം 82 ഹെക്ടർ പ്രദേശത്തെ 72 കുടുംബങ്ങൾക്ക് കുടിവെള്ളം കൊടുക്കാൻ കഴിയും. 4 കോടി 36 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് (കെ.ഐ.ഐ.ഡി.സി ) ആയിരിക്കും നിർമ്മാണ ചുമതല.