 
കൊച്ചി: റോട്ടറി പാലാരിവട്ടം മഞ്ഞുമ്മൽ സെന്റ് ജോസഫ് ആശുപത്രി ട്രസ്റ്റുമായി ചേർന്ന് സെന്റ് ജോസഫ് ആശുപത്രിയിൽ രക്തദാനക്യാമ്പ് നടത്തി. റോട്ടറി പാലാരിവട്ടം പ്രസിഡന്റ് ഉല്ലാസ് ജേക്കബിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ സെക്രട്ടറി സജി ബാലൻ, അസിസ്റ്റന്റ് ഗവർണർ ഡോ. നിബിറ്റ് പുർകായസ്ത, ജി.ജി.ആർ അഡ്വ. രാമകൃഷ്ണൻ പോറ്റി, അംഗങ്ങളായ സുരേഷ് വർഗീസ്, രാമസുബു, രമേശ്‌കുമാർ, പദ്മകുമാർ, വർഗീസ്, ബാബുരാജ് മേനോൻ, ഇന്ദു ടോണി, ടിന്റു ജിബിൻ, ഹേമ പദ്മകുമാർ, മഞ്ജു രമേശ്, ക്രിസ്റ്റി വർഗീസ് എന്നിവർ പങ്കെടുത്തു. അറുപതിലേറെപേർ രക്തം ദാനം നൽകി.