വൈപ്പിൻ: വീട് കുത്തിത്തുറന്ന് പത്തരപ്പവൻ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിലായി. നോർത്ത്പറവൂർ ചെറിയപല്ലംതുരുത്ത് സ്വദേശികളായ കളത്തിപ്പറമ്പിൽ അൻസിൽ (23), കളത്തിപ്പറമ്പിൽ അമർനാഥ് (19) എന്നിവരെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റുചെയ്തത്.പുതുവൈപ്പ് ലൈറ്റ് ഹൗസ് കോളനി പുതുവൽറോഡിന് സമീപമുള്ള വീടിന്റെ പിൻഭാഗത്തെ പൂട്ട് പൊളിച്ച് അകത്തുകയറി കിടപ്പുമുറിയിലെ ലോക്കർ തകർത്തായിരുന്നു മോഷണം.
ഇൻസ്‌പെക്ടർ സുനിൽ തോമസ്, എസ്.ഐമാരായ അനിൽകുമാർ, ഷാഹിർ എ.എസ്.ഐ ആന്റണി ജെയ്‌സൻ, സീനിയർ സി.പി.ഒമാരായ പ്രീജൻ, ഉമേഷ്, മിറാഷ്, സി.പി.ഒമാരായ നിഖിലേഷ്, സുമേഷ്‌കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.