പറവൂർ: ചിറ്റാറ്റുകരയിൽ തെരുവുനായയുടെ കടിയേറ്റ് മൂന്ന് പേർക്ക് പരിക്ക്. നീണ്ടൂർ കൈതക്കൽ ഉമൈബ അബു, നെടുന്തറ വീട്ടിൽ ലീമ, ഷിബു എന്നിവരെയാണ് കടിച്ചത്. കളമശേരിയിലേക്ക് പോകാൻ ചിറ്റാറ്റുകര കവലയിൽ ബസ് കാത്തുനിൽക്കുമ്പോഴാണ് ഉമൈബയെ കടിച്ചത്. വീട്ടിൽ നിൽക്കുമ്പോഴാണ് ലിമയ്ക്ക് കടിയേറ്റത്. മൂവരും ആശുപത്രിയിൽ ചികിത്സ തേടി.