മട്ടാഞ്ചേരി: ബിഗ് ബെൻ ഹൗസ് കെട്ടിടത്തിലെ ആറ് കുടുംബങ്ങൾക്കുള്ള താക്കോൽ ഇന്ന് കൈമാറും. വൈകിട്ട് 4.30ന് കോമ്പാറമുക്ക് ബിഗ്ബെൻ ഹൗസ് വളപ്പിൽ നടക്കുന്ന ചടങ്ങിൽ എ.ഡി.ജി.പി പി.വിജയൻ താക്കോൽ കൈമാറും.കഴിഞ്ഞ മൂന്ന് വർഷമായി ഇവർ നയിക്കുന്ന ദുരിതജീവിതത്തിന് വിരാമമായി കെട്ടിടത്തിന്റെ നവീകരണം 25 ലക്ഷംരൂപ വിനിയോഗിച്ച് കൊച്ചിയിലെ വ്യവസായി കൂടിയായ എ.എം നൗഷാദാണ് ഏറ്റെടുത്ത് നടത്തിയത്. കൗൺസിലർ കെ.എ. മനാഫ് അദ്ധ്യക്ഷത വഹിക്കും