kklm

കൂത്താട്ടുകുളം: മാനവസേവാ ട്രസ്റ്റ് ഏർപ്പെടുത്തിയ ജന്മാഷ്ടമി പുരസ്കാരങ്ങൾ വിതരണം ചെയ്തു. കോഴിപ്പിള്ളി ഭഗവതിക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അഡ്വ. വിജി വി. നമ്പൂതിരി അദ്ധ്യക്ഷയായി. ചലച്ചിത്രതാരം മീനാക്ഷി പുരസ്കാരങ്ങൾ വിതരണം ചെയ്തു. മാദ്ധ്യമ കീർത്തി പുരസ്കാരം സുനീഷ് മണ്ണത്തൂരിനും അദ്ധ്യാപക കീർത്തി പുരസ്കാരം കാരമല സെന്റ് പീറ്റേഴ്സ് എൽ.പി സ്കൂളിലെ കെ.പി ശ്രീകലയ്ക്കും കലാ കീർത്തി പുരസ്കാരം വാദ്യമേള കലാകാരൻ രജീഷ് മുത്തോലപുരത്തിനുമാണ് ലഭിച്ചത്. ഇ.എൻ. സുനിൽകുമാർ, പി.ആർ. അരുൺകുമാർ, അരുൺ പി. മോഹനൻ, സി.എസ്. അനിൽകുമാർ, എസ്. ദീപക്, പി.എം. മനോജ്, ശ്രീജിത്ത് ചന്ദ്രൻ, രാഹുൽ രാധാകൃഷ്‌ണൻ, എൻ.കെ. അഭിലാഷ് എന്നിവർ സംസാരിച്ചു.