airindia

മലയാളം ഉൾപ്പടെ ഏഴ് ഇന്ത്യൻ ഭാഷകളിൽ സേവനം ഒരുക്കുന്ന ആദ്യ എയർലൈൻ

കൊച്ചി: യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കുന്നതിനായി മലയാളം, കന്നട, തമിഴ്, മറാത്തി, തെലുങ്ക്, ബംഗാളി, പഞ്ചാബി ഭാഷകളിലെ ഐ.വി.ആർ സേവനമൊരുക്കി എയർ ഇന്ത്യ. ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെയാണ് ഏഴ് പ്രാദേശിക ഭാഷകളിലേക്കും സേവനം വ്യാപിപ്പിക്കുന്നത്. പ്രാദേശിക ഭാഷകളിലുള്ള സേവനം എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 11 വരെ ലഭ്യമാണ്.
യാത്രക്കാരോട് മാതൃഭാഷയിൽ ആശയ വിനിമയം നടത്താനും മെച്ചപ്പെട്ട സേവനം നൽകാനുമാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്. എയർ ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന മാറ്റമാണിതെന്ന് എയർ ഇന്ത്യ ചീഫ് കസ്റ്റമർ എക്‌സ്‌പീരിയൻസ് ഓഫീസർ രാഗേഷ് ഡോഗ്ര പറഞ്ഞു