arackapady-anusmaranam

പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം അറയ്ക്കപ്പടി ശാഖയുടെ ആഭിമുഖ്യത്തിൽ വട്ടപ്പറമ്പ് ഗവ.സ്കൂൾ പ്രാധാനാദ്ധ്യാപികയായി വിരമിച്ച ഓമന ടീച്ചറെ അനുസ്മരിച്ചു.

കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം വിപിൻ കോട്ടക്കുടി ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് കെ.ബി. അനിൽകുമാർ അദ്ധ്യക്ഷനായി. യൂണിയൻ കമ്മിറ്റി അംഗം എൻ. വിശ്വംഭരൻ, വനിതാ സംഘം ശാഖാപ്രസിഡന്റ് ലളിത ശശിധരൻ, മൂവ്മെന്റ് പ്രസിഡന്റ് പി.എൻ.സനീഷ്, ശാഖാ സെക്രട്ടറി കെ.കെ. അനിഷ് , കമ്മിറ്റി അംഗങ്ങളായ പി.എൻ.ചന്ദ്രൻ, കെ.ടി. ബിനോയി, ആശ സജി കെ.ആർ. ഷിബു, ഇ.കെ.വിജയൻ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എം.എം. സജീവ്, ഒ.ഇ. ഷാജി, ഷീബ സന്തോഷ്, കുടുംബയൂണിറ്റ് കൺവീനർ വിനിത അമൽജിത്ത് എന്നിവർ സംസാരിച്ചു. ദീർഘകാലം അറയ്ക്കപ്പടി എസ്.എൻ.ഡി.പി ശാഖയുടെ പ്രസിഡന്റും കുന്നത്തുനാട് യൂണിയൻ മുൻ വൈസ് പ്രസിഡന്റും കോൺഗ്രസ് ബ്ളോക്ക് വൈസ് പ്രസിഡന്റുമായ കെ.എൻ. സുകുമാരന്റെ ഭാര്യയാണ്.