കൊച്ചി:പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ത്രൈമാസത്തിൽ നിക്ഷേപ സമാഹരണത്തിൽ 20.8 ശതമാനം വളർച്ച നേടി. ഇതോടെ നിക്ഷേപങ്ങൾ 2,65,072 കോടി രൂപയിലെത്തി. ബാങ്കിന്റെ ശക്തമായ സാമ്പത്തിക അടിത്തറയിൽ നിക്ഷേപകർക്കുള്ള വിശ്വാസവും ഉപഭോക്തൃ കേന്ദ്രീകൃതമായ ബാങ്കിന്റെ നീക്കങ്ങളുടെ വിജയവുമാണ് ഇതിലൂടെ പ്രകടമാകുന്നത്.
ബാങ്കിന്റെ കറന്റ് സേവിംഗ്സ് അക്കൗണ്ട് അനുപാതം മുൻ വർഷം ആദ്യ ത്രൈമാസത്തിലെ 29.4 ശതമാനത്തെ അപേക്ഷിച്ച് ഇത്തവണ 30.8 ശതമാനമായി ഉയർന്നു.