y
കെ.എസ്. രാജു

തൃപ്പൂണിത്തുറ: കൂലിപ്പണിക്കാരനായ ഗൃഹനാഥൻ ഹൃദയ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു. തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് വിഷ്ണുഭവനിൽ കെ.എസ്. രാജുവാണ് (52) സഹായംതേടുന്നത്. രണ്ടുതവണ ഹൃദയാഘാതം വന്ന രാജു ഒരു വർഷമായി കിടപ്പിലാണ്. ഒരു ശസ്ത്രക്രിയ നടത്തിയെങ്കിലും വിജയമായില്ല. അടിയന്തരമായി ഹൃദയത്തിലെ രണ്ട് ബ്ലോക്ക് മാറ്റാനായി നടത്തേണ്ട ശസ്ത്രക്രിയയ്ക്ക് രണ്ടരലക്ഷത്തോളം രൂപവരുമെന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്. പത്താംക്ലാസ് വിദ്യാർത്ഥിയായ മകന്റെ വയറ്റിലെമുഴ നീക്കംചെയ്യാൻ ഈയിടെ നടത്തിയ ശസ്ത്രക്രിയക്കായി പലരോടും കടം വാങ്ങേണ്ടിവന്നു. രാജുവിന്റെ ഭാര്യ ബിന്ദു ഒരു കടയിൽ ജോലിചെയ്തുകിട്ടുന്ന തുച്ഛമായ തുകയാണ് ഏക വരുമാനമാർഗം.

വാർഡ് കൗൺസിലർ ദീപ്തി സുമേഷ് ചെയർപേഴ്സണായി ചികിത്സാ സഹായനിധി രൂപീകരിച്ചു. തൃപ്പൂണിത്തുറ കനറാ ബാങ്കിലെ അക്കൗണ്ട് നമ്പർ: 110170550681. IFSC Code CNRB0014316. MICR Code: 682015918. ഗൂഗിൾ പേ : 8547265201.