ആലുവ: സമസ്ത കേരള വാരിയർ സമാജം ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആർ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.വി. മുരളീധരൻ, ട്രഷറർ വി.വി. ഗിരീശൻ, ജില്ലാ സെക്രട്ടറി ജി. ശ്രീകുമാർ, മദ്ധ്യമേഖല സെക്രട്ടറി സുരേഷ്, നീലകണ്ഠവാരിയർ, വനിതാവിഭാഗം ജില്ല സെക്രട്ടറി മതിലത പി. വാരിയർ, ഇ.കെ. രാജീവ് എന്നിവർ സംസാരിച്ചു. ഡോ. ബാലഗോപാൽ വാരിയർ ക്ലാസെടുത്തു.