kpms
കെ.പി.എം.എസ് കീഴ്മാട് മലയൻകാട് ശാഖ സംഘടിപ്പിച്ച അയ്യങ്കാളി ജയന്തിയാഘോഷം അഡ്വ. വി.ആർ. രാംലാൽ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കെ.പി.എം.എസ് കീഴ്മാട് മലയൻകാട് ശാഖ സംഘടിപ്പിച്ച അയ്യങ്കാളി ജയന്തിയാഘോഷം അഡ്വ. വി.ആർ. രാംലാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ദേവയാനി മണി അദ്ധ്യക്ഷയായി വഹിച്ചു. സെക്രട്ടറി കൗസല്യ രാമചന്ദ്രൻ പതാക ഉയർത്തി. ഗ്രാമപഞ്ചായത്ത് അംഗം ആബിദ അബ്ദുൾ ഖാദർ മുഖ്യപ്രഭാഷണവും കീഴ്മാട് സഹകരണ ബാങ്ക് ഡയറക്ട്ടർ ബോർഡ് മെമ്പർ ഷെറീന ഹമീദ് അയ്യങ്കാളി ജന്മദിന സന്ദേശവും നൽകി. വാസു വലിയവീട്ടിൽ, കൊച്ചയ്യപ്പൻ, സതി, മിനി സുരേന്ദ്രൻ, ആരുദ്ര ജി. രാം, ഓമന കൃഷ്ണൻകുട്ടി, മഹേഷ്, സുധീഷ് എന്നിവർ നേതൃത്വം നൽകി.

ബി.ജെ.പി എസ്.സി മോർച്ച ആലുവ മണ്ഡലം കമ്മിറ്റി മാധവപുരം കോളനിയിൽ സംഘടിപ്പിച്ച മഹാത്മ അയ്യങ്കാളി ജയന്തിയാഘോഷം ബി.ജെ.പി ആലുവ മണ്ഡലം സെക്രട്ടറി ശ്രീവിദ്യ ബൈജു ഉദ്ഘാടനം ചെയ്തു. മോർച്ച മണ്ഡലം പ്രസിഡന്റ് വിനുമുട്ടം അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുമ്പടന്ന മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അനൂപ് ചുണങ്ങംവേലി, സുരേഷ് കാട്ടിക്കുഴി, ദാസൻ പട്ടേരിപ്പുറം എന്നിവർ നേതൃത്വം നൽകി.