y
മഹാത്മാ ലൈബ്രറി ആൻഡ് റീഡിംഗ് റൂം സംഘടിപ്പിച്ച ഏകപാത്ര നാടകോത്സവം നാടക പ്രവർത്തകൻ എ.ആർ. രതീശൻ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: മഹാത്മാ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള ഏകപാത്ര നാടകോത്സവം എ.ആർ. രതീശൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.സി. സുരേന്ദ്രൻ അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ദാസ്, സെക്രട്ടറി ഡി.ആർ. രാജേഷ്, ലൈബ്രറി സെക്രട്ടറി പി. സുരേന്ദ്രൻ, ജോയിന്റ് സെക്രട്ടറി മുരളീകൃഷ്ണദാസ് എന്നിവർ സംസാരിച്ചു.