അങ്കമാലി: മഞ്ഞപ്രയിൽ കരമല-മേരിഗിരി പ്രദേശങ്ങളിലെ സമാധാനാന്തരീക്ഷം തകർക്കുന്ന ലഹരി ഗുണ്ടാമാഫിയയെ ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കരമല കിണറിന് സമീപം ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി ഇടശേരി അദ്ധ്യക്ഷനായി, പ്രതിഷേധത്തിന്റെ ഭാഗമായി പന്തം കൊളുത്തി പ്രകടനം നടത്തി. ഡി.വൈ.എഫ്.ഐ മഞ്ഞപ്ര മേഖലാ ഭാരവാഹികളായ വിഷ്ണു വിജയൻ, ബേസിൽ വർഗീസ്, ജിജോയി ചെറിയ എന്നിവർ നേതൃത്വം നൽകി.