അങ്കമാലി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയേഴ്സ് നേതൃത്വം നൽകുന്ന രണ്ടു ദിവസത്തെ സാങ്കേതിക- മാനേജ്‌മന്റ് കോൺക്ലേവിന് അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ തുടക്കമായി. സമ്മേളനം അമരരാജാ ഡിസൈൻ മാനേജിംഗ് ഡയറക്ടറും സ്ഥാപകനുമായ കെ.ആർ സുരേഷ് നായർ ഉത്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സാങ്കേതിക രംഗത്തെ വിദഗ്ദ്ധരായ കുട്ടികൾക്കു മാനേജ്മെന്റ് തലത്തിൽ കൂടി പ്രാവണ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി രണ്ടു ദിവസത്തെ ടെക് മാനേജീരിയൽ പ്രദർശനത്തിനാണ് ഐ.ഇ.ഇ.ഇ കേരള ചാപ്റ്ററും ഫിസാറ്റ് ഐ.ഇ.ഇ.ഇ സ്റ്റുഡന്റ് ചാപ്റ്ററും സംയുക്തമായി നേതൃത്വം നൽകുന്നത്.