മട്ടാഞ്ചേരി:പശ്ചിമകൊച്ചിയിലെ വിവിധ പ്രദേശങ്ങളിലുള്ളവർക്ക് ഉപകാര പ്രദമാകുന്ന വിധത്തിൽ പൊതുഗതാഗതം ശക്തമാക്കുന്നതിനായി മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ ജനകീയസദസ് സംഘടിപ്പിച്ചു. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ.എ അൻസിയ അദ്ധ്യക്ഷത വഹിച്ചു. പുതിയ അഞ്ച് റൂട്ടുകളുടെ നിർദ്ദേശം മുന്നോട്ടുവച്ചു. ഫോർട്ടുകൊച്ചിവെളി-ജൂബിലി ജംഗ്ഷൻ - സാന്തോം-ബി.ഒ.ടി-വൈറ്റില -അരൂർ-പാമ്പായിമൂല-കണ്ണങ്ങാട്ട് പാലം-പ്യാരി ജംഗ്ഷൻ-മുണ്ടംവേലി കണ്ണമാലി അരൂർ പാമ്പായിമൂല, കണ്ണങ്ങാട്ട് പാലം, കുണ്ടന്നൂർ, വൈറ്റില, കുമ്പളങ്ങി പെരുമ്പടപ്പ് എം.എൽ.എ റോഡ് പ്യാരി ജംഗ്ഷൻ തേവര ഹൈക്കോർട്ട് , ചെല്ലാനം, കണ്ടക്കടവ്, കുമ്പളങ്ങി പാമ്പായിമൂല, ബി.ഒ.ടി തൃപ്പൂണിത്തുറ എന്നീ റൂട്ടുകളാണ് നിർദ്ദേശിച്ചത്. ഫോർട്ടുകൊച്ചിയിൽ നിന്നാരംഭിക്കുന്ന ബസുകൾ ജൂബിലി ജംഗ്ഷൻവഴി ചുള്ളിക്കൽ കഴുത്തുമുട്ട് തോപ്പുംപടിവഴി വിടണമെന്ന് ആവശ്യമുയർന്നു. അഭിപ്രായങ്ങൾ നടപടികൾക്കായി അയക്കുമെന്ന് മട്ടാഞ്ചേരി ജോ.ആർ.ടി.ഒ ചന്ദ്രബാനു പറഞ്ഞു.