മൂവാറ്റുപുഴ : വിദ്യാർത്ഥികൾക്കടക്കം കഞ്ചാവ് വിൽപന നടത്തിയ രണ്ടുപേരെ എക്സൈസ് സംഘം പിടി കൂടി. കല്ലൂർക്കാട് തെക്കെക്കുന്നത്ത് വീട്ടിൽ ബിനീഷ്‌ ബാലൻ (23), കല്ലൂർക്കാട് കുന്നത്ത്മറ്റത്തിൽ വീട്ടിൽ ജിത്തു ഷാജി (22) എന്നിവരെയാണ് കല്ലൂർക്കാട് ബസ്‌സ്റ്റാൻഡിന് സമീപത്ത് നിന്ന് എക്സൈസ് ഇൻസ്പെക്ടർ റോയി എം. ജേക്കബിന്റെ നേതൃത്വത്തിൽ പിടികൂടിയത്. സ്ഥിരമായി മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതായി ചോദ്യം ചെയ്യലിൽ കണ്ടെത്തിയതിനെ തുടർന്ന് പ്രതികളെ കൗൺലിംഗിന് വിധേയരാക്കി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ രാജേഷ്‌ കോമത്ത്, പി.പി. ഹസൈനാർ, പ്രിവന്റീവ് ഓഫിസർ ഗ്രേഡ്മാരായ പി.എം. കബീർ, കെ.എ. റസാക്ക്, വനിതാ സിവിൽ എക്സൈസ് ഓഫിസർ പ്രകാശിനി എന്നിവരും റെയ്ഡിൽ പങ്കെടുത്തു.