അങ്കമാലി: വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി അങ്കമാലി സെന്റ് ജോർജ് ബസിലിക്ക ഇടവകാംഗങ്ങൾ. എറണാകുളം അങ്കമാലി അതിരൂപത സാമൂഹ്യ സേവനവിഭാഗമായ സഹൃദയ വഴി ഇടവകജനങ്ങളിൽ നിന്ന് സമാഹരിച്ച 6,44,700 രൂപയുടെ ചെക്ക് ഇടവക റെക്ടറും വികാരിയുമായ ഫാ. ലുക്കോസ് കുന്നത്തൂർ, കൈക്കാരൻ റിൻസൺ വർഗീസ് പാറേക്കാട്ടിൽ, സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ബാസ്റ്റിൻ ഡി. പാറയ്ക്കൽ എന്നിവർ ചേർന്ന് സഹൃദയയുടെ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിയിലിന് കൈമാറി.