ph

കാലടി: അയ്യങ്കാളിയുടെ 161-ാം ജന്മദിനം പട്ടികജാതി ക്ഷേമ സമിതി മലയാറ്റൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലീശ്വരത്ത് ആചരിച്ചു. അനുസ്മരണ പ്രഭാഷണം സി.പി.എം അങ്കമാലി ഏരിയ കമ്മിറ്റി അംഗം കെ.കെ. വത്സൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഷീബ ബാബു അദ്ധ്യക്ഷയായി. ഏരിയ കമ്മറ്റി അംഗം എ.കെ. നാരായണൻ, ആക്ടിംഗ് സെക്രട്ടറി ഷിബു പറമ്പത്ത് എന്നിവർ സംസാരിച്ചു. കർഷക തൊഴിലാളി നേതാവും മുതിർന്ന പ്രവർത്തകനുമായ ടി.സി. വേലായുധൻ പതാക ഉയർത്തി. കെ. അയ്യപ്പൻ പങ്കെടുത്തു.